banner

തൃക്കരുവ ഗ്രാമ പഞ്ചായത്ത്‌ അംഗത്തിന് ബിജെപി ജില്ലാ കമ്മിറ്റിയുടെ തുടർചികിത്സാ സഹായം കൈമാറി

അഞ്ചാലുംമൂട് : വാഹനാപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചതിന് ശേഷം തിരിച്ചു വരുന്നതിനിടെ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ബിജെപി തൃക്കരുവ ഗ്രാമ പഞ്ചായത്ത്‌ അംഗം മഞ്ജുവിന് തുടർചികിത്സക്ക് വേണ്ടി പാർട്ടി ജില്ലകമ്മിറ്റിയുടെ ധനസഹായം ബിജെപി ജില്ലാ പ്രസിഡന്റ്‌. ബി ബി ഗോപകുമാർ   കൈമാറി.ബിജെപി തൃക്കടവൂർ മണ്ഡലം പ്രസിഡന്റ്‌ സാംരാജ്,ഏരിയ പ്രസിഡന്റ്‌ അജയൻ മകരവിളക്ക്, ജനറൽ സെക്രട്ടറി സജീഷ്പ്രാക്കുളം,ബൂത്ത്‌ പ്രസിഡന്റ്‌ അനിൽ പ്രെഭ, സെക്രട്ടറി രാജു എന്നിവർ സന്നിഹിതരായിരുന്നു.

media release as received

Post a Comment

0 Comments