അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
പുതുവർഷത്തിൽ ലഭിച്ച സമ്മാനമാണ് നടിയും അവതാരകയുമായ പേർളി മാണിയ്ക്ക് ഗോൾഡൻ വിസ. ദുബായ് ജെ ബി എസ് ഗവൺമെന്റ് ട്രാന്‍സാക്ഷന്‍ സെന്ററില്‍ വച്ചാണ് ഗോൾഡൻ വിസ നടി ഏറ്റുവാങ്ങിയത്. ഭർത്താവും നടനുമായ ശ്രീനിഷും പേർളിയ്ക്കൊപ്പം എത്തിയിരുന്നു.
കൂടാതെ, സംവിധായകന്‍ വിജയ്, സംഗീതസംവിധായകനും നടനും ആയ ജി.വി പ്രകാശ് എന്നിവരും ഗോൾഡൻ വിസ ഏറ്റുവാങ്ങാനെത്തിയിരുന്നു.
ചടങ്ങില്‍ ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ന്റെ ഫൗണ്ടറും സി ഇ ഒ യുമായ ഡോ. ഷാനിദ് ബിന്‍ മുഹമ്മദ്, ആമര്‍, താഹിര്‍, അബ്ദുള്ള നൂറുദ്ധീന്‍, അസീസ് അയ്യൂര്‍, പ്രൊഡ്യൂസര്‍ സുരേഷ് കാമാച്ചി എന്നിവര്‍ പങ്കെടുത്തു.
0 Comments