banner

സാമ്പ്രാണിക്കോടിയിൽ അജ്ഞാത മൃതദേഹം; തിരച്ചിലിന് പോലീസും ഫയർഫോഴ്‌സും

അഞ്ചാലുംമൂട് : വിനോദ സഞ്ചാര കേന്ദ്രമായ പ്രാക്കുളം സാമ്പ്രാണിക്കോടിയ്ക്ക് സമീപം അക്ഞാത മൃതദേഹം കണ്ടെത്തി. സമീപത്തെ മണ്ണിൻചെരുവിലാണ് മൃതദേഹം കാണപ്പെട്ടത്. കണ്ടൽക്കാടുകൾ തീയിട്ട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യമായി മൃതശരീരം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അഞ്ചാലുംമൂട് പോലീസും ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇവർ മൃതദേഹം പ്രധാന കരയിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ്.

Post a Comment

0 Comments