banner

സിപി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി അഡ്വ. വി ജോയ് സ്ഥാനമേറ്റു


തിരുവനന്തപുരം: വർക്കല എം.എൽ.എ അഡ്വ. വി ജോയ് സിപി.ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റു. എ.കെ.ജി സെന്ററിൽ ചേർന്ന സംസ്ഥാന കമ്മറ്റിയംഗങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. തുടർന്ന് അല്പം മുൻപ് ഓഫീസിലെത്തി സ്ഥാനമേറ്റു.  ശേഷം രക്തസാക്ഷി നാരായണൻ നായരുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് കുടുംബാംങ്ങളെ സന്ദർശിച്ചതായും എം.എൽ.എ ഫേസ്ബുക്കിലൂടെ അറിയിച്ചു.

സംസ്ഥാന സെക്രടറിയേറ്റ് അംഗമായി ഇത്തവണയാണ് ആനാവൂർ നാഗപ്പൻ എത്തിയത്. ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിച്ചപ്പോഴാണ് പുതിയ ജില്ലാ സെക്രട്ടറിയെ സി.പി.എം തേടിയത്.

إرسال تعليق

0 تعليقات