banner

വാട്‌സ്ആപ്പിൽ ‘വോയിസ് നോട്ടുകള്‍’ ഇനി സ്റ്റാറ്റസാക്കാം; അപ്ഡേറ്റ് ചെയ്തോളൂ

വാട്‌സ്ആപ്പ് ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന ‘വോയിസ് നോട്ടുകള്‍’ സ്റ്റാറ്റസാക്കാനുള്ള ഫീച്ചര്‍ എത്തി. ആന്‍ഡ്രോയ്ഡ് യൂസര്‍മാരില്‍ വാട്സ്ആപ്പ് ബീറ്റയുടെ 2.23.2.8 എന്ന പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തവര്‍ക്ക് പുതിയ ഫീച്ചര്‍ ഉപയോഗിച്ചുതുടങ്ങാം. നിലവില്‍ ടെക്സ്റ്റുകളും വിഡിയോകളും ചിത്രങ്ങളുമാണ് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി വെക്കാനുള്ള സൗകര്യമുള്ളത്. എന്നാല്‍, ഇനി മുതല്‍ നിങ്ങള്‍ക്ക് പറയാനുള്ള കാര്യം ശബ്ദ സന്ദേശങ്ങളായും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം. 30 സെക്കന്‍ഡാണ് റെക്കോഡിങ് സമയം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡായാണ് വോയിസ് നോട്ടുകള്‍ സ്റ്ററ്റാസായി പങ്കുവെക്കപ്പെടുക. റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശങ്ങള്‍ ക്യാന്‍സല്‍ ചെയ്യാനും പിന്നീട് നീക്കം ചെയ്യാനുമൊക്കെ യൂസര്‍മാര്‍ക്ക് കഴിയും. 24 മണിക്കൂറുകള്‍ കഴിഞ്ഞാല്‍ മറ്റ് സ്റ്റാറ്റസുകള്‍ പോലെ വോയിസ് നോട്ടുകള്‍ മാഞ്ഞുപോവുകയും ചെയ്യും.

വൈകാതെ തന്നെ ഫീച്ചര്‍ മറ്റ് യൂസര്‍മാരിലേക്ക് എത്തും. എങ്ങനെ വോയിസ് സ്റ്റാറ്റസ് വെക്കാമെന്ന് നോക്കാം. വാട്‌സ്ആപ്പ് തുറന്നാല്‍ കാണുന്ന സ്റ്റാറ്റസുകള്‍ക്കായുള്ള സെക്ഷനിലേക്ക് പോവുക. ടെക്സ്റ്റുകളും ലിങ്കുകളും സ്റ്റാറ്റസായി വെക്കാന്‍ ഏറ്റവും താഴെയായി പെന്‍സിലിന്റെ ചിഹ്നമുള്ള ഒരു ബട്ടണ്‍ നല്‍കിയതായി കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ വലത്തേ അറ്റത്തായി വോയിസ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പുതിയൊരു ബട്ടണ്‍ വന്നതായി കാണാം.

 

Post a Comment

0 Comments