banner

ട്യൂഷന്‍ ക്ലാസിലേക്ക് പോകവേ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

ആലപ്പുഴ : റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ആലപ്പുഴ കോമളപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ചാണ് വിദ്യാര്‍ഥിനി മരിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി മോഴി പുറത്ത് വീട്ടില്‍ സിയാദിന്റെ മകള്‍ ഷഫ്‌ന (15) ആണ് മരിച്ചത്.

കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഷഫ്‌ന. പെണ്‍കുട്ടി കോമളപുരത്ത് ട്യൂഷന് എത്തിയതായിരുന്നു.

വീട്ടില്‍ നിന്നും സ്വകാര്യ ബസില്‍ വന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ കെഎസ്ആര്‍ടിസി ബസ് പാഞ്ഞുവന്ന് ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുതന്നെ വിദ്യാര്‍ത്ഥിനി മരിച്ചെന്നു പോലീസ് പറഞ്ഞു.

إرسال تعليق

0 تعليقات