ദേശീയ ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍ശരണ്‍ സിംഗിനെതിരെ ഉന്നയിച്ച ലൈംഗിപീഡന ആരോപണം തെളിയാക്കാന്‍ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഗുസ്തിതാരങ്ങള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷക്ക്കത്തു നല്‍കി.
ടോക്യോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കളായ റവി ദാഹിയയും ബജ്രംഗ് പുനിയയുമുള്‍പ്പെടെയുള്ള ഗുസ്തിതാരങ്ങള്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. റിയോ ഗെയിംസ് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളായ വിനേഷ് ഫോഗട്ട്, ദീപക് പുനിയ എന്നിവരും ഒപ്പുവെച്ചവരില്‍ ഉള്‍പ്പെടുന്നു.
ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ കൈവിട്ടതില്‍ വിനേഷ് ഫോഗട്ടിന് ബ്രിജ് ഭൂഷണില്‍ നിന്ന കടുത്ത മാനസികപീഡനം നേരിടേണ്ടിവന്നതായും അതേത്തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയതായും കത്തില്‍ പറയുന്നു.
0 Comments