banner

കുടുംബവഴക്കിനിടെ ഭാര്യവീട്ടുകാരുടെ മര്‍ദനമേറ്റ യുവാവ് മരിച്ചു


കൊച്ചി : ഞാറയ്ക്കൽ എളങ്കുന്നപ്പുഴയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മർദനമേറ്റ യുവാവ് മരിച്ചു. പുതുവൈപ്പ് സ്വദേശിയായ ബിബിൻ ബാബുവാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

ബിബിൻ ഭാര്യവീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ചൊവ്വാഴ്ച ബിബിനും ഭാര്യയുടെ അച്ഛനും സഹോദരനുമായി സംഘർഷമുണ്ടായി. ഇതിനിടെയാണ് ഇയാൾ മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

إرسال تعليق

0 تعليقات