banner

യൂത്ത് കോൺഗ്രസ് പ്രവീണ്‍ റാണയുടെ റിസോർട്ട് പൂട്ടി കൊടിനാട്ടി

സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയുടെ റിസോര്‍ട്ടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് റിസോര്‍ട്ട് പൂട്ടി കൊടികുത്തി. അരിമ്പൂരെ റാണാസ് റിസോര്‍ട്ടാണ് പൂട്ടിയത്.

അതേസമയം പ്രവീണ്‍ റാണയ്ക്ക് രക്ഷപ്പെടാന്‍ പൊലീസ് വഴിയൊരുക്കിയെന്നാണ് നിക്ഷേപകരുടെ ആരോപണം. കേസ് അന്വേഷിക്കുന്ന തൃശ്ശൂര്‍ ഈസ്റ്റ് പൊലീസും പ്രതിക്കൊപ്പമെന്ന് നിക്ഷേപകര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം റാണയുടെ കൊച്ചിയിലെ ഫ്‌ലാറ്റിലേക്ക് പൊലീസ് എത്തുമ്പോഴേക്കും ഇയാള്‍ മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൊലീസിന്റെ വീഴ്ചയെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൊച്ചി ചിലവന്നൂരിലെ ഫ്‌ളാറ്റില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തിന്റെ കണ്ണുവെട്ടിച്ചാണ് റാണ രക്ഷപെട്ടത്.

ഒരു ലിഫ്റ്റിലൂടെ പൊലീസ് പരിശോധനയ്ക്ക് കയറിയപ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ റാണ രക്ഷപെടുകയായിരുന്നു. റാണയുടെ നാല് കാറുകള്‍ പൊലീസ് പിടിച്ചെടുത്തു.

Post a Comment

0 Comments