അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
ശബരിമല : ശബരിമലയിൽ കതിന അപകടത്തിൽ പൊള്ളലേറ്റ ചെങ്ങന്നൂർ സ്വദേശി എം.ആർ.ജയകുമാർ (47) മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ജയകുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപത്തെ വെടിപ്പുരയിലാണ് അപകടം ഉണ്ടായത്. ഇവിടെ ചെറിയ തകര ഷെഡിനുള്ളിലിരുന്ന് ജയകുമാർ കതിനയിൽ വെടിമരുന്നു നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി. ജയകുമാറിനൊപ്പം പരുക്കേറ്റ അമൽ (28), രജീഷ് (35) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. അമലിന്റെ മുഖത്തും രജീഷിന്റെ കാലുകൾക്കുമാണ് പൊള്ളലേറ്റത്.
0 Comments