banner

പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ പരാക്രമം; എസ്ഐയെ ആക്രമിച്ചു, ജനൽ ചില്ല് അടിച്ചു തകർത്തു

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ പരാക്രമം. ബാറിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണ് അക്രമം നടത്തിയത്.
ഇന്നലെ രാത്രിയാണ് സംഭവം. യുവാക്കൾ എസ് ഐയെ ആക്രമിച്ചു. പൊലീസ് സ്റ്റേഷന്റെ ജനൽ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു. 

എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പൊലീസ് സ്റ്റേഷനിൽ പരാക്രമം നടത്തിയത്. ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തു. കൈയ്ക്ക് പരിക്കേറ്റ എസ് ഐ കെ അജിത്ത് ചികിത്സയിലാണ്.

മറ്റൊരു സംഭവത്തിൽ നെടുമങ്ങാട് സ്റ്റേഷനുള്ളിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചി മുറിക്കുള്ളിലാണ് നെടുമങ്ങാട് സ്വദേശി മനു തൂങ്ങി മരിക്കാൻ ശ്രമിച്ചത്. സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് മനു.

Post a Comment

0 Comments