banner

ചിന്നക്കടയിൽ അരുൺകുമാറിനെതിരെ ചീമുട്ടയറിഞ്ഞു യുവമോർച്ച പ്രതിഷേധം

കൊല്ലം : സംസ്ഥാന സ്കൂൾ കലോത്സവ ഭക്ഷണത്തിൽ വിവാദപരമായ പ്രസ്താവന നടത്തിയ മാധ്യമ പ്രവർത്തകൻ അരുൺകുമാറിനെതിരെ പ്രതിഷേധവുമായി യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റി. അരുൺകുമാറിന്റെ ഫോട്ടോയിൽ പ്രവർത്തകർ ചീമുട്ട എറിഞ്ഞാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചിന്നക്കട ബസ്ബേയിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം ഉദ്ഘാടനം ചെയ്തു. 

യുവമോർച്ച സംസ്ഥാന സമിതി അംഗം ജമുൻ ജഹാംഗീർ, ജില്ലാ വൈസ്പ്രസിഡന്റ്‌ ഗോകുൽ കരുവ, ജില്ലാ സെക്രട്ടറിമാരായ ഗോപകുമാർ, അഭിനസ്സ്,മണ്ഡലം പ്രസിഡന്റ്‌മാരായ ശരത് മാമ്പുഴ,അബിൻ ഷണ്മുഖൻ,സൂരജ് സോമൻ എന്നിവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിഷ്ണു കിളികൊല്ലൂർ, ബാലു ശങ്കർ,ചാത്തന്നൂർ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ എം.സി പുരം,യുവമോർച്ച പ്രവർത്തകരായ ഹരികൃഷ്ണൻ,ഗോപകുമാർ പാട്ടത്തിൽകാവ്, പ്രതുൽ,ജിത്തു എന്നിവർ പങ്കെടുത്തു.

إرسال تعليق

0 تعليقات