banner

പത്താം ക്ലാസ് യോഗ്യതയുണ്ടോ?, കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോയില്‍ 1675 ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം

 
കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യുട്ടീവ്, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറല്‍) തസ്തികകളില്‍ 1675 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

2022 നവംബറില്‍ ഇതേ തസ്തികയില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് പിന്‍വലിച്ചു. ഇപ്പോള്‍ ഏതാനും മാറ്റങ്ങളോടെ പുനഃപ്രസിദ്ധീകരിക്കുന്നു.

വെബ്സൈറ്റ്: www.mha.gov.in or www.ncs.gov.in
അവസാന തീയതി: 17.02.2023
നിയമനം: തിരുവനന്തപുരം ഉള്‍പ്പെടെ 37 സബ്സിഡിയറി ബ്യൂറോകളില്‍

യോഗ്യത: 10-ാം ക്ലാസ് വിജയം/തത്തുല്യം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ താമസക്കാരനായിരിക്കണം. പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

ഒഴിവുകള്‍: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ്-1525, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്-150. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 126 ഒഴിവും മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫിന്റെ 6 ഒഴിവും.

പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് പോസ്റ്റിലേക്ക് ഉയര്‍ന്ന പ്രായം 27. മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് അപേക്ഷകരുടെ പ്രായ പരിധി 18-25. പിന്നാക്ക വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. വിധവകള്‍, പുനര്‍വിവാഹിതരാകാത്ത വിവാഹമോചിതകള്‍ എന്നിവര്‍ക്കും (ജനറല്‍-35, എസ്.സി, എസ്.ടി-40) വയസിളവുണ്ട്.

ശമ്ബളം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് പോസ്റ്റില്‍ 21,700-69,100. മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് 18,000-56,900. 20% സ്പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സും ലഭിക്കും.

പരീക്ഷ: രണ്ടു ഘട്ട പരീക്ഷയും തുടര്‍ന്ന് അഭിമുഖവും.

Post a Comment

0 Comments