banner

പെട്രോൾ ലിറ്ററിന് 250 രൂപ, പാൽ ലിറ്ററിന് 150; പാക്കിസ്ഥാനിൽ പണപ്പെരുപ്പം രൂക്ഷം; വിദേശനാണ്യ ശേഖരം രണ്ടര ബില്യൺ ഡോളറായി കുറഞ്ഞു

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ഷഹ്ബാസ് ഷെരീഫ് സർക്കാർ ഓരോ ദിവസവും പുതിയ തിരിച്ചടികളാണ് നൽകുന്നത്. പണപ്പെരുപ്പം കൊണ്ട് പൊറുതിമുട്ടിയ പാക്കിസ്ഥാൻ ജനതയ്ക്ക് അടുത്തിടെ വീണ്ടും വൈദ്യുതി നിരക്ക് വർദ്ധന വന്നിരിക്കുകയാണ്. ഷഹബാസ് ഷെരീഫ് സർക്കാരിന്റെ പണപ്പെരുപ്പ ബോംബ് ജനങ്ങൾക്ക് മേൽ പൊട്ടിത്തെറിക്കുന്ന കാഴ്‌ചയാണ് പാക്കിസ്ഥാനിൽ കാണാനുള്ളത്.

പാക്കിസ്ഥാന്റെ വിദേശനാണ്യ ശേഖരം രണ്ടര ബില്യൺ ഡോളറായി കുറഞ്ഞിട്ടുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ നെട്ടോട്ടമോടുകയാണ്. മൈദ മുതൽ പാലും അരിയും വരെയുള്ളവയുടെ വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 120 രൂപ നിരക്കിലാണ് ഇപ്പോൾ പാക്കിസ്ഥാനിൽ മാവ് വിൽക്കുന്നത്. അരി കിലോയ്ക്ക് 200 രൂപയ്ക്കും പാൽ ലിറ്ററിന് 150 രൂപയ്ക്കും ഉരുളക്കിഴങ്ങ് 70 രൂപയ്ക്കും തക്കാളി 130 രൂപയ്ക്കും പെട്രോൾ ലിറ്ററിന് 250 രൂപയ്ക്കുമാണ് ഇവിടെ വിൽക്കുന്നത്.

തേയിലയുടെ വിലയിലും വൻ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ഒരു കിലോ ടണ്ണിന്റെ വിലയിൽ 500 രൂപയുടെ വർധനവുണ്ടായി. പാക്കിസ്ഥാനിൽ സാധാരണ തേയിലയുടെ വില കിലോയ്ക്ക് 1600 രൂപയായി ഉയർന്നു. ഇതോടെ വിതരണം തടസ്സപ്പെട്ട നിലയിലാണ്. സർക്കാരിന്റെ ഖജനാവ് കാലിയായതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌ത തേയില ചരക്ക് തുറമുഖങ്ങളിൽ കെട്ടി കിടക്കുകയാണ്.

പാക്കിസ്ഥാനി കറൻസി (പാകിസ്ഥാൻ രൂപ) ഡോളറിനെതിരെ 275 ആയി കുറഞ്ഞു. ഇത് എക്കാലത്തെയും താഴ്ന്ന നിലയാണ്. ഭക്ഷണവും, പാനീയങ്ങളും ഉൾപ്പെടെ എല്ലാറ്റിനും ആകാശത്തോളം വില ഉയർന്നു കഴിഞ്ഞു. പണപ്പെരുപ്പം 27 ശതമാനത്തിലേറെയായി. ഫോറിൻ എക്സ്ചേഞ്ച് റിസർവ് 1998ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഇത് നിലവിൽ 3 ബില്യൺ ഡോളർ മാത്രമാണ്.

പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിപാടേ തകരുകയാണ്, രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥ എപ്പോൾ വേണമെങ്കിലും പാപ്പരാകാം. എന്നാൽ സൈന്യത്തെ ഭയന്ന് നേതാക്കൾ ഇതുവരെ ഒന്നും മിണ്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ പാകിസ്ഥാൻ സൈന്യത്തിന് നേരെയും ചോദ്യങ്ങൾ ഉയരുകയാണ്. ഇമ്രാൻ ഖാനും മുൻ കരസേനാ മേധാവി ജനറൽ ബജ്‌വയും തമ്മിൽ നടക്കുന്ന വാക്‌പോരാണ് പുതിയ വിവാദം.

Post a Comment

0 Comments