banner

9ാംക്ലാസുകാരി കൗൺസിലിംഗിനിടെ തുറന്ന് പറഞ്ഞത് വൃദ്ധൻ്റ ക്രൂരത; മൂന്നാം ക്ലാസ്സിൽ പഠിക്കവേ പീഡിപ്പിച്ച വൃദ്ധന് 7 വർഷം കഠിന തടവ്

തിരുവനന്തപുരം : 14 വയസുകാരിയെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ പീഡിപ്പിച്ച കേസിൽ പ്രതി കേരളാദിത്യപുരം സ്വദേശി 66 വയസുകാരനായ സുന്ദരേശൻ നായരെ ഏഴ് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. പിഴ അടയ്ക്കാത്ത പക്ഷം പ്രതി ആറു മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും പിഴ തുക കുട്ടിക്കു നൽകണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ വിധിച്ചു.

2014 ജനുവരി രണ്ടിനു പുലർച്ചെയാണ് പീഡനം നടക്കുന്നത് . കുട്ടി അപ്പൂപ്പനും അമ്മുമ്മയ്ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ അപ്പുപ്പനു സുഖമില്ലായപ്പോൾ കുട്ടിയെ അടുത്തുള്ള പ്രതിയുടെ തന്നെ വീട്ടിൽ നിർത്തിയിട്ടാണ് പ്രതി നാട്ടുകാർക്കൊപ്പം അപ്പുപ്പനെ ആശുപത്രിയിൽ കൊണ്ടുപോയത്.

കുട്ടി പ്രതിയുടെ ഭാര്യയുടെ കൂടെ കട്ടിലിൽ കിടന്നുറങ്ങവെ ആശുപത്രിയിൽനിന്നു തിരിച്ചെത്തിയ പ്രതി കൂടെക്കയറിക്കിടന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു . കുട്ടിയുടെ എതിർപ്പ് അവഗണിച്ച് വീണ്ടും പീഡനം തുടർന്നു. പ്രതിയുടെ ഭാര്യയെ വിളിച്ചുണർത്തി മാറി കിടക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടതിനുശേഷമാണു തൊട്ടടുത്ത മുറിയിലേക്കു മാറ്റിയത്.

കുട്ടി സംഭവത്തെക്കുറിച്ച് ആരോടും ഭയം മൂലം പറഞ്ഞില്ല. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുട്ടി സ്കൂളിൽ പീഡനത്തെ സംബന്ധിച്ച് ഒരു വിഡിയോ കാണുകയും പീഡനത്തിനിരയായതായും മനസിലാക്കി. തുടർന്ന് കുട്ടിയുടെ മനോനില തകർന്നു. ചികിത്സ നൽകിയെങ്കിലും അപ്പോഴും പ്രതിയെ ഭയന്ന് സംഭവം പുറത്തു പറഞ്ഞില്ല. ഒമ്പതാം ക്ലാസ്സിൽ പഠിത്തത്തിൽ പിന്നോട്ടു പോയപ്പോൾ അധ്യാപകർ നൽകിയ കൗൺസിലിങ്ങിലാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്.

إرسال تعليق

0 تعليقات