banner

വളർത്ത് മീൻ ചത്തതിൻ്റെ മനോവിഷമത്തിൽ പതിമൂന്നുകാരൻ ജീവനൊടുക്കി

മലപ്പുറം : വളർത്ത് മീൻ ചത്ത വിഷമം താങ്ങാനാവാതെ പതിമൂന്നുകാരൻ ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരം കുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന രവീന്ദ്രന്റെ മകൻ റോഷൻ (13) ആണ് തൂങ്ങി മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. വീടിന് മുകളിലെ കൂടുകളിലുള്ള പ്രാവിന് തീറ്റ കൊടുക്കുവാൻ പോയ റോഷനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം റോഷൻ ഓമനിച്ച് വളർത്തിയിരുന്ന മീൻ ചത്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു റോഷനെന്ന് വീട്ടുകാർ പറയുന്നു. 

അക്വറിയത്തിൽ മീൻ ചത്തത് കണ്ടത് മുതൽ റോഷൻ മാനസിക പ്രയാസം അനുഭവിച്ചിരുന്നു. കുറച്ച് കഴിയുമ്പോൾ മാറുമെന്നാണ് കരുതിയതെന്നും ബന്ധുക്കൾ പറയുന്നു. 

മൂക്കുതല ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് റോഷൻ.

إرسال تعليق

0 تعليقات