മതിൽചാടി കടന്നെത്തിയ സംഘം ഗേറ്റ്ന്റെ പൂട്ട് തകർത്താണ് ബൈക്ക് കടത്തിയത്. തുടർന്ന് ബൈക്ക് തമിഴ്നാട്ടിൽ എത്തിച്ച് പൊളിച്ചു വിൽപ്പന നടത്തി പിന്നീട് ഒളിവിൽ പോയ സംഘത്തിലെ ശ്രീകുമാർ എന്നയാളെ പൂയപ്പള്ളി പോലീസ് പിടികൂടിയെങ്കിലും പോലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ ചാടി പോയിരുന്നു.
അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐ. പ്രജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്കുമാർ, സന്തോഷ് ചെട്ടിയാർ സിവിൽ പോലീസ് ഓഫീസർമാരായ ഷംനാദ്, സജി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. കൊല്ലം ജില്ലയിൽ മാത്രം അഞ്ചൽ കൂടാതെ ചടയമംഗലം, പൂയപ്പള്ളി, കൊട്ടാരക്കര പോലീസ് സ്റ്റേഷനുകളിൽ വാഹന കവർച്ച കൂടാതെ റബ്ബർ ഷിറ്റ് അടക്കം നിരവധി കവർച്ച കേസുകളിൽ പ്രതിയാണ് പിടിയിലായ വിനീഷ്. ഒളിവിലുള്ള മുഖ്യ പ്രതിക്കായ് അന്വേഷണം ഊർജിതമാക്കിയതായി അഞ്ചൽ പോലീസ് പറഞ്ഞു.
0 تعليقات