banner

ലോറിയിൽ കൊണ്ടുപോയ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രികനായ 21 കാരന് ദാരുണാന്ത്യം

തൃശൂർ : ലോറിയിൽ കൊണ്ടുപോയ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. പട്ടിക്കാട് ദേശീയപാതയിൽ ചെമ്പൂത്രയിലാണ് കമ്പി കയറ്റിയ ലോറിയിൽ ബൈക്കിടിച്ച് അപകടമുണ്ടായത്. പാലക്കാട്‌ പുതുക്കോട് മണപ്പാടം സ്വദേശി ശ്രദേഷ് ( 21 ) ആണ് മരിച്ചത്.

കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തി കയറിയാണ് മരണം. ലോറി പെട്ടെന്ന് നിർത്തിയപ്പോൾ ബൈക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.യുവാവ് അമിത സ്പീഡിൽ ആയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

0 Comments