ആലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണി ആക്കിയ പ്രതി അറസ്റ്റിൽ. കരുവാറ്റ, ചിത്തിര വീട്ടിൽ അനന്തു ( ആനന്ദകൃഷ്ണൻ – 22 ) ആണ് അറസ്റ്റിലായത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടുകയായിരുന്നു.
പ്രതി ഒളിവിൽ താമസിച്ച ചെറുതനയുള്ള വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന്റെയും ചേർത്തല പൊലീസിന്റെയും സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 تعليقات