കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. അഗസ്ത്യക്കോട് അമ്പലമുക്കിൽ കെഎസ്ആർടിസി ബസ്സും ഒമിനി വാനും തമ്മിൽ കുട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന ഒമിനി വാനിൽ ഉണ്ടായിരുന്ന നാല് പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ ആകാശിൻ്റെ നില ഗുരുതരമായി തുടരവേ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
കൊല്ലത്ത് കെഎസ്ആർടിസി ബസ്സും ഒമിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ 23കാരൻ മരിച്ചു
കൊല്ലം : അഞ്ചലിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഞ്ചൽ കാട്ടാമ്പള്ളി സ്വദേശി ആകാശ് (23) ആണ് ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
0 تعليقات