banner

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ 24 കാരനായ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് 24 കാരന്‍ മരണപ്പെട്ടു. തെലങ്കാനയിലെ സെക്കന്തരാബാദിലാണ് സംഭവം. 

ഇന്നലെ രാത്രി എട്ട് മണിയോടെ സെക്കന്തരാബാദിലെ മാറേട്പ്പള്ളി ജിമ്മിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരണപ്പെട്ടത്.

മോണ്ട മാര്‍ക്കറ്റ് ഏരിയയിലെ ഘാന്‍സി ബസാര്‍ സ്വദേശിയായ വിശാല്‍ എന്ന യുവാവാണ് മരണപ്പെട്ടത്. ആസിഫ് നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു വിശാല്‍. 

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് പെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ജിമ്മിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 

Post a Comment

0 Comments