Latest Posts

സ്ത്രീകളെ വീഡിയോ കോൾ ചെയ്ത് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന 27 കാരൻ പൊലീസ് പിടിയിൽ

സ്ത്രീകളെ വീഡിയോ കോൾ ചെയ്ത് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന യുവാവ് പൊലീസ് പിടിയിൽ. ജ്യോതിറാം ബാബുറാവു മാൻസുലെ എന്ന 27 കാരനായ ഡെലിവറി ബോയ് ആണ് മുംബൈ മലാഡ് പൊലീസിൻ്റെ പിടിയിലായത്. സാധനങ്ങൾ ഡെലിവറി ചെയ്യാൻ പോകുമ്പോൾ ലഭിക്കുന്ന സ്ത്രീകളുടെ നമ്പറുകൾ പ്രതി സൂക്ഷിച്ച് വയ്ക്കുകയും പിന്നീട് ഇവരെ വീഡിയോ കോൾ ചെയ്ത് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും അശ്രീല വീഡിയോ ദൃശ്യങ്ങൾ അയച്ചു നൽകുകയുമാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് അറിയിച്ചു.

20 മുതൽ 25 വരെ വയസുള്ള പെൺകുട്ടികളാണ് പ്രതിയുടെ ഇരകൾ. ഏകദേശം ഇത്തരത്തിൽ നാല്പതോളം പെൺകുട്ടികൾക്ക് പ്രതി മെസേജ് അയക്കുകയും വീഡിയോ കോൾ ചെയ്ത് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും അശ്രീല വീഡിയോ ദൃശ്യങ്ങൾ അയച്ചു നൽകുകയും ചെയ്തിട്ടുണ്ട്. 

"അശ്ലീല വീഡിയോ കോളുകൾ ചെയ്യുന്നതിലൂടെ അയാൾ സുഖം കണ്ടെത്തിരുന്നു. ഞങ്ങൾ പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു, കഴിഞ്ഞ ദിവസങ്ങളിൽ 40 ലധികം സ്ത്രീകളോട് ഇയാൾ അശ്ലീല വീഡിയോ കോളുകൾ ചെയ്തതായി ഞങ്ങൾ മനസ്സിലാക്കി," പോലീസ് പറഞ്ഞു.

0 Comments

Headline