banner

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിച്ച 48കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ ഭീഷണിപ്പെടുത്തുകയും, ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ച്‌, മാനഹാനി
വരുത്തിയ പ്രതിയെ പോലീസ്‌ പിടികൂടി. പൂന്തുറ മാണിക്യ വിളാകം മെഹബൂബ്‌ മന്‍സിലില്‍ മെഹബൂബ്‌ (48) നെയാണ്‌ പൂന്തുറ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

2018-ൽ യുവതിയെ പീഡിപ്പിച്ചതിന്‌ ഇയാള്‍ക്കെതിരെ കേസ്സ്‌
നിലവിലിരിക്കവെയാണ്‌ ഇയാൾ യുവതിയുടെ വീട്ടിലെത്തി വീണ്ടും അതിക്രമം കാണിച്ചത്‌. 

പൂന്തുറ എസ്‌.എച്ച്‌.ഒ പ്രദീപ്‌, എസ്‌.ഐമാരായ ജയപ്രകാശ്‌, രാജീവ്‌, അരുണ്‍ സി.പി. ഒ ബിജു എന്നിവരടങ്ങിയ പോലീസ്‌ സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌.

Post a Comment

0 Comments