banner

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാർ വഴിയരികിൽ അഗ്നിക്കിരയായി; യാത്രക്കാരൻ പുറത്തിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. മണനാക്ക് സ്വദേശി സനോജ് സഞ്ചരിച്ച കാറാണ് റോഡിൽ അഗ്നിക്കിരയായത്. 

കാറിൻ്റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നതായി കണ്ട സനോജ് ഉടൻ കാറില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. 

അഗ്നിബാധയിൽ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്കുള്ള യാത്രാമധ്യേ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഗര്‍ഭിണിയും ഭര്‍ത്താവും മരണപ്പെട്ടിരുന്നു. യുവതിയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ദാരുണ സംഭവം. കാറിലുണ്ടായിരുന്ന മറ്റ് 4 പേര്‍ രക്ഷപ്പെട്ടിരുന്നു.

Post a Comment

0 Comments