ഇയാൾ കുമ്മനം അറുപറ സ്വദേശിയായ യുവാവിന്റെ കയ്യിൽ നിന്നും കാനഡയില്‍ ഡ്രൈവിംഗ് ജോലി നല്‍കാമെന്ന് പറഞ്ഞ് 2021 ലും 2022 ലുമായി മൂന്ന് ലക്ഷത്തിൽപരം രൂപ പലതവണകളിലായി വാങ്ങുകയും, യുവാവിന്റെ വിസാ ആപ്ലിക്കേഷൻ രേഖകൾ നൽകാതെയും, മേടിച്ച പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ കോഴിക്കോട് നിന്നും പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്,സുനില്‍, സി.പി.ഓ ഷൈജു എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി.
0 تعليقات