banner

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർഥി മരിച്ചു


കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വീണ് ചക്രത്തിനടിയിൽപെട്ട മലയാളി വിദ്യാർഥി മരിച്ചു. ഇടുക്കി മറയൂർ സ്വദേശിയും പൊള്ളാച്ചിയിലെ സ്വകാര്യ കോളേജിൽ മൂന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ മദൻലാൽ (22) ആണ് മരിച്ചത്. 

ഉദുമലപേട്ടയിൽ താമസിക്കുന്ന മദൻലാൽ കോയമ്പത്തൂരിൽനിന്ന് പളനിയിലേക്ക് പോകുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്നു.
ബസ് വളവ് തിരിയുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട വിദ്യാർഥി പുറത്തേക്ക് വീഴുകയും പിൻചക്രത്തിനടിയിൽ പെടുകയുമായിരുന്നു. 

ഒപ്പമുണ്ടായിരുന്ന മടത്തികുളം സ്വദേശി ആൽവിൽ അഭിഷേകും (19) തെറിച്ച് വീണു. ഇയാള്‍ ചികിത്സയിലാണ്. ബിരുദ വിദ്യാർത്ഥിയായ മദൻലാൽ ഉദുമലപേട്ടയിൽ താമസിച്ചാണ് കോളേജിൽ പഠിച്ചിരുന്നത്. 

മദൻലാൽ സംഭവസ്ഥലത്ത് മരിച്ചു. കോമംഗലം പോലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

Post a Comment

0 Comments