banner

തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീടിന്റെ ടെറസിൽ നിന്ന് വീണ വീട്ടമ്മ മരിച്ചു

തൃശൂർ : തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീടിന്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. 

തൃശൂർ കൊടകര കൊപ്രക്കളത്താണ് വീടിന്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചത്. കൊപ്രക്കളം പുത്തൻവീട്ടിൽ ജയന്തി (53) ആണ് മരിച്ചത്.

വീട്ടുകാരും,നാട്ടുകാരും ചേർന്ന് ഉടനെ തന്നെ അപകടത്തിൽപ്പെട്ട ജയന്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


إرسال تعليق

0 تعليقات