Latest Posts

കൊല്ലത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തകർന്ന് ഒരാൾ മരിച്ചു

കൊല്ലം : ചവറയിൽ പണി നടക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തകർന്നുവീണ് തൊഴിലാളി മരിച്ചു. പന്മന കോലം സ്വദേശി നിസാർ ആണ് മരിച്ചത്. ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപമാണ് സംഭവം.

കോൺക്രീറ്റിനടിയിൽ നിസാറും മറ്റൊരു തൊഴിലാളിയും കുടുങ്ങിയ നിലയിലായിരുന്നു. അഗ്നിസുരക്ഷാ സേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാളെ രക്ഷപ്പെടുത്താനായെങ്കിലും നിസാറിനെ പുറത്തെടുത്തപ്പഴേക്കും ജീവൻ നഷ്ടമായിരുന്നു. 

മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. രക്ഷപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നീണ്ടകര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0 Comments

Headline