banner

വയോധികനെ ക്വാർട്ടേഴ്സിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനം; പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

പാലക്കാട് : പരാതിക്കാരനായ പ്രകൃതി വയോധികനെ പ്രകൃതി വിരുദ്ധ പീഡന ഇരയാക്കിയെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പാലക്കാട് മീനാക്ഷിപുരം മുൻ എസ്എച്ഒ ലിബിക്കെതിരെയാണ് നടപടി. 

ലഹരിമരുന്ന് കേസിലെ പ്രതിയേയും ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്.
പാലക്കാട് വഴിയരികിൽ ചായക്കട നടത്തുന്ന വയോധികനെ സ്ഥിരമായി അടുത്തുള്ള ക്വട്ടേഴ്‌സിലേക്ക് വിളിച്ച് കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

വയോധികന്റെ മകന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് മകൻ പോലീസിൽ പരാതി നൽകുകയായിരുന്നു.

ചായക്കട നടത്തുന്ന വയോധികനെ ഭീഷണിപ്പെടുത്തിയിരുന്നു ഇയാൾ കോട്ടേഴ്‌സിൽ എത്തിച്ചിരുന്നത്. സംശയം തോന്നിയ മകൻ ഒരു ദിവസം പിന്നാലെ പോയി നോക്കിയപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ നഗ്നനായി മുറിയിൽ നിൽക്കുന്നത് കാണുകയായിരുന്നു. 

തുടർന്ന് വയോധികനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സ്ഥിരമായി ഇയാൾ വയോധികനെ കോട്ടേഴ്‌സിലേക്ക് വിളിച്ച് വരുത്തിയിരുന്നു. 

പീഡനം നിരന്തരമായതോടെ വയോധികൻ പോകാതെ ആയതോടെ വീട്ടിൽ നേരിട്ടെത്തി ഇയാൾ ഭീഷണിപ്പെടുത്തിയതായും മകൻ നൽകിയ പരാതിയിൽ പറയുന്നു.

إرسال تعليق

0 تعليقات