Latest Posts

പൊലീസ് വാഹനം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് കത്തിനശിച്ചു; ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

കാസര്‍ക്കോട് : വിദ്യാനഗര്‍ സ്റ്റേഷനിലെ പൊലീസ് വാഹനം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. രാത്രികാല പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങവെയാണ് വാഹനം അപകടത്തില്‍പെട്ടത്. അപകടത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു. സ്റ്റേഷന്‍ ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

വിദ്യാനഗർ സ്റ്റേഡിയത്തിന് സമീപത്തുവച്ച് പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. രാത്രികാല പരിശോധന കഴിഞ്ഞ് എസ്ഐയെയും മറ്റു പൊലീസുകാരെയും സ്റ്റേഷനിൽ എത്തിച്ചു മടങ്ങവെയാണ് അപകടം. നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

തീപിടിച്ചത് കണ്ട ഡ്രൈവർ ഇറങ്ങിയോടി. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ബൊലേറോ ജീപ്പ് പൂർണമായും കത്തി നശിച്ചു. അപകടത്തിൽ പരിക്കേറ്റ ബിജു കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

0 Comments

Headline