banner

കൊല്ലത്ത് പെൺകുട്ടിയുടെ പരാതിയിൽ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിലായി

കൊല്ലം : പരവൂർ നെടുങ്ങോലം ഒഴുകുപാറ സതീഷ് ഭവനിൽ വിഷ്ണു എന്ന് വിളിക്കുന്ന സതീഷാണ് ചാത്തന്നൂർ പോലീസിന്റെ പിടിയിലായത്. കൊല്ലം സ്വദേശിനിയായ പെൺകുട്ടി പ്രതി ഓടിക്കുന്ന ബസ്സിലെ സ്ഥിരം യാത്ര ചെയ്തു വരവേ പ്രണയം നടിച്ച് പീഡിപ്പിക്കുകയും മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് പ്രതിയെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

പോലീസിന്റെ ചോദ്യംചെയ്തില്‍  ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ പീഡിപ്പിക്കുകയും പണം തട്ടിയതായും പ്രതി പോലീസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം പോലീസ് നടത്തി വരുകയാണ്. ചാത്തന്നൂർ എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം  പ്രതിയെ അറസ്റ്റ് ചെയ്തു  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments