banner

വിദ്യാർഥിനിയെ ക്ലാസ്മുറിയിൽ വെച്ച് ലൈംഗികമായി അക്രമിച്ച കേസിൽ അധ്യാപകന് 30 വർഷം കഠിനതടവ്

തൃശ്ശൂർ : ബാലികയെ ക്ലാസ് മുറിയിൽ ലൈംഗികമായി ആക്രമിച്ച കേസിൽ അധ്യാപകനെ 30 വർഷം കഠിനതടവിനും 85,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു.

കോഴിക്കോട് കീഴരിയൂർ നടുവത്തൂർ പൊക്കിഞ്ഞാരി വീട്ടിൽ രാധാകൃഷ്ണനെ(56)യാണ് കുന്നംകുളം അതിവേഗ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

2014-ലെ അധ്യയന വർഷാരംഭത്തിലാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടറായിരുന്ന എം.യു. ബാലകൃഷ്ണനാണ് കേസെടുത്ത് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ്, അമൃത എന്നിവർ ഹാജരായി. ടെമ്പിൾ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ.മാരായ ബിനു പൗലോസ്, പി.ജി. മുകേഷ് എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

إرسال تعليق

0 تعليقات