Latest Posts

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം

വർക്കല : വര്‍ക്കലയില്‍ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം.

ഇലകമണ്‍ കിഴക്കേപ്പുറം പോലീസ് മുക്ക് സജിതാ ഭവനില്‍ സന്തോഷാണ് (42) മരിച്ചത്. ശനിയാഴ്ച രാത്രി അയിരൂര്‍ പൂവങ്കല്‍ റോഡില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.

പെട്രോള്‍ അടിച്ചു മടങ്ങുമ്പോള്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

0 Comments

Headline