banner

പാലം പണിയുന്നതിനായി റോഡിൽ എടുത്ത കുഴിയിൽ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരൻ മരിച്ചു

കോഴിക്കോട് : റോഡിലെ  കുഴിയിൽ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരൻ മരിച്ചു. പാലം നിർമ്മിക്കാനായി റോഡിൽ എടുത്തിട്ടിരുന്ന കുഴിയിൽ വീണാണ് അപകടമുണ്ടായത്. തേഞ്ഞിപ്പലം ദേശീയപാതയിലാണ് സംഭവം. തെന്നല വില്ലേജ് അസിസ്റ്റന്റ് വിനോദ് കുമാറാണ് മരിച്ചത്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ സുരക്ഷാ മുൻകരുതൽ ഇല്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

إرسال تعليق

0 تعليقات