തങ്ങളുടെ നഗ്ന ചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ട സ്ത്രീകൾ കാളികാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബന്ധു വീടുകളിൽ ചടങ്ങുകൾക്ക് പങ്കെടുക്കാൻ എത്തുന്ന പ്രതി ഫോട്ടോ എടുത്ത് നൽകാമെന്ന് പറഞ്ഞ് സ്ത്രീകളെ നിർത്തി ഫോട്ടോ എടുക്കും പിന്നീട് ഈ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കും.
അതേസമയം നേരത്തെയും ഇയാൾ സമാന രീതിയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും പിടിക്കപ്പെടുകയും
ചെയ്തിരുന്നു. ബന്ധുവായതിനാൽ സംഭവം ആരും അറിയാതെ ഒതുക്കി തീർക്കുകയായിരുന്നു. വീണ്ടും സമാന രീതിയിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചതോടെയാണ് സ്ത്രീകൾ പോലീസിൽ പരാതി നൽകിയത്.
0 Comments