banner

കൊല്ലത്ത് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും പുകവലിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി

കൊല്ലം : ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും പുകവലിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം പോരേടം സ്വദേശി ശ്രീക്കുട്ടൻ (19) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

സ്കൂളിൽ പോകുന്ന സമയത്ത് സ്കൂളിൻ്റെ പരിസരത്ത് വെച്ച് പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടു. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയെ ബൈക്കിൽ കയറ്റി പല സ്ഥലങ്ങളിലും കൊണ്ടുപോയി തുടർന്നാണ് പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. യുവാവ് പെൺകുട്ടിക്ക് വാങ്ങി നൽകിയ ബീഡി പെൺകുട്ടിയുടെ വീട്ടിൽ കൂട്ടുകാരികൾക്കൊപ്പം പുകവലിക്കുന്നതിനിടെ പെൺകുട്ടിയുടെ അമ്മ പിടികൂടുകയായിരുന്നു. 

തുടർന്ന് മാതാപിതാക്കൾ ചടയമംഗലം പൊലീസിൽ രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ചടയമംഗലം പോരേടത്ത് നിന്നാണ് പ്രതിയെ പിടികൂടിയത് ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Post a Comment

0 Comments