banner

മെഡിക്കൽ കോളേജിൽ രോഗിയുടെ കൂടെയുണ്ടായിരുന്ന പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ 16‌കാരിയെ പീഡിപ്പിക്കാൻ ശ്രമം. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെ ആണ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തില്‍ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ബോംബൈ ഷമീറിനെ പൊലീസ് പിടികൂടി.

ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട യുവതിയെ ഓട്ടോയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ സഹോദരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് കൂട്ടിരിക്കാനാണ് പെണ്‍കുട്ടി എത്തിയത്.

ഷെമീറിന്റെ ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരാതിയിൽ എസ്എടി ആശുപത്രിയ്ക്ക് സമീപത്തുനിന്നാണ് മെഡിക്കൽ കൊളജ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്

Post a Comment

0 Comments