Latest Posts

മോഷണം പിടിച്ചതോടെ വെപ്രാളം, ഇരുചക്രവാഹനത്തിൽ രക്ഷപ്പെടവേ അപകടം; ബോധം പോയ ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട് : കടയിൽ മോഷണം നടത്തുന്നത് ആളുകൾ കണ്ടതോടെ രക്ഷപ്പെടുന്നതിനിടെ ബൈക്ക് അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ച യുവാവിനെ തിരിച്ചറിഞ്ഞു. 

താമരശ്ശേരി പി.സി.മുക്കിലെ 'പി.ടി.സ്റ്റോർ' സ്‌റ്റേഷനറി കടയിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ പണവും മൊബൈൽഫോണും സിഗരറ്റ് ഉത്പന്നങ്ങളും  മോഷ്ടിച്ചു മുങ്ങിയ സംഘത്തിലെ യുവാവിനെയാണ് തിരിച്ചറിഞ്ഞത്.

കൊടുവള്ളി കരീറ്റിപ്പറമ്പ് പുത്തൻപുരയ്ക്കൽ ഹബീബ് റഹ്മാൻ (23) ആണ് മോഷണം നടത്തി കടന്നുകളയവെ അപകടത്തിൽപെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 

മായനാടിന് സമീപം അപകടത്തിൽപെട്ട് സാരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.  ഹബീബ് റഹ്മാൻ ഹബീബിനൊപ്പമുണ്ടായിരുന്ന കൊടുവള്ളി സ്വദേശിയായ യുവാവിനെയും  താമരശ്ശേരി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

0 Comments

Headline