banner

ബലാത്സംഗ കേസിലെ പ്രതി അനീഷ്!! തുമ്പായത് കാക്കി പാന്റ്സും, പെയിന്റ് പറ്റിയ ചെരുപ്പും; റെയില്‍വേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ പിടികൂടിയതിങ്ങനെ

തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിനിയായ യുവതിയെ വ്യാഴാഴ്ച രാത്രിയിൽ ലൈം​ഗിക അതിക്രമണത്തിനിരയാക്കിയ കേസിൽ ദിവസങ്ങളോളം തുടർന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രതി പിടിയിലായി. കൊല്ലം പത്തനാപുരം സ്വദേശിയായ അനീഷാണ് സംഭവത്തിൽ പൊലീസ് അറസ്റ്റിലായത്. ഇയാൾക്കെതിരെ സമാന കേസ് കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലുണ്ടെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. ചെങ്കോട്ടയിൽ വച്ചാണ്  ഇരുപത്തിയെട്ടുകാരനായ ഇയാളെ പൊലീസ് പിടികൂടിയത്. ഇയാൾ തെങ്കാശിയിൽ പെയിന്റിങ് തൊഴിലാളിയായിരുന്നു. 

വ്യാഴാഴ്ച പാവൂർഛത്രം റെയിൽവേ ക്രോസിൽ റെയിൽവേ ജീവനക്കാരിയായ യുവതിക്ക് നേരെയാണ് ലൈം​ഗികാതിക്രമം ഉണ്ടായത്. രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് സംഭവമുണ്ടാകുന്നത്. ഗാര്‍ഡ് റൂമിനകത്ത് ഫോണ്‍ ചെയ്യുന്നതിനിടെ, അക്രമി മുറിയില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. അക്രമി കല്ലുകൊണ്ട് യുവതിയുടെ മുഖത്ത് ഇടിച്ചു. രക്ഷപ്പെടാന്‍ പുറത്തേയ്ക്ക് ഓടിയ യുവതിയെ കടന്നുപിടിക്കുകയും ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.

ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി മൊഴി നൽകി. പെയിന്റിങ് തൊഴിലാളിയാണ് ആക്രമണം നടത്തിയത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംശയമുളള നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ അടക്കം നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

പ്രതി അനീഷിനെ പിടികൂടുന്നതില്‍ പ്രധാന തെളിവായത് കാക്കി പാന്റ്സും പെയിന്റ് പറ്റിയ ചെരുപ്പും. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ പെയിന്റ് പറ്റിയ ചെരുപ്പ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായി. പെയിന്റിംഗ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനത്തില്‍ അന്വേഷണം നടന്നതും പ്രതിയെ പിടികൂടാന്‍ എളുപ്പമായി. സിസിടിവി ദൃശ്യങ്ങളും പ്രതിയെ പിടികൂടാന്‍ പൊലീസിന് സഹായകമായി.

ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച് വഴങ്ങിയില്ലെങ്കില്‍ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതാണ് അനീഷിന്റെ രീതി. പത്താനാപുരം സ്വദേശിയാണ് അനീഷ്. റെയില്‍വെ പൊലീസ് ചെങ്കോട്ടയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തെങ്കാശിയില്‍ പെയിന്റിംഗ് തൊഴിലാളിയാണ് പ്രതി. കൊല്ലം കുന്നിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയാണ് അറസ്റ്റിലായ അനീഷ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments