banner

കൊല്ലത്ത് വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. കുമ്മല്ലൂര്‍ കളീലഴികത്ത് വീട്ടിൽ ഷിബു(32) ആണ് ചാത്തന്നൂര്‍ പോലീസിന്‍റെ പിടിയിലായത്. മൂലതെങ്ങ് വിള കോളനിയില്‍ രാജേഷ് കുമാറിനെയാണ് പ്രതി വെട്ടി പരിക്കേല്‍പ്പിച്ചത്. ഷിബുവിന്‍റെ ബന്ധുവീടിന്‍റെ ടെറസിലായിരുന്നു സ്ഥിരം മദ്യപാനിയായ രാജേഷ് കുമാര്‍ പതിവായി ഉറങ്ങിയിരുന്നത്. ഇത് ഷിബു വിലക്കിയിരുന്നു. 

എന്നാല്‍ രാജേഷ് കുമാര്‍ ഇത് അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ പ്രതി വെട്ടുകത്തിയുമായി വന്ന് രാജേഷ് കുമാറിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കികൊണ്ട് കഴുത്തിന് പുറകില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇയാളെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചാത്തന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി ഷിബുവിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യ്തു. രാജേഷ് കുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസറ്റര്‍ ചെയ്യ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Post a Comment

0 Comments