banner

കൊല്ലത്ത് കൂട്ടുകൂടാനെത്തിയില്ലെന്ന് ആരോപിച്ച് യുവാവിനെ ആക്രമിച്ചു; രണ്ട് പേർ പൊലീസ് പിടിയിൽ

യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസ് പിടിയില്‍. ക്ലാപ്പന വില്ലേജില്‍ വരവിള കൊല്ലന്റെ വടക്കതില്‍ വീട്ടില്‍ റോയി എന്ന് വിളിക്കുന്ന അജിത്ത്(28) ക്ലാപ്പന വരവിള നല്ലവീട്ടില്‍ പടീറ്റതില്‍ ആദിത്യന്‍(19) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. 

പ്രതികളുടെ സമീപവാസിയായ മഹേഷിനെ പ്രതികളുമായി കൂട്ടുകൂടിയില്ലയെന്ന കാരണത്താല്‍ മരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് കേസുകള്‍ നിലവിലുള്ളതാണ്. ഓച്ചിറ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നിയാസിന്റെ നേതൃത്വത്തില്‍ എസ്‌ഐ ലഗേഷ്, എ.എസ്.ഐ മാരായ രാജേഷ്, ഹരികൃഷ്ണ്ന്‍, സന്തോഷ്, സിപിഒ രാഹൂല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Post a Comment

0 Comments