Latest Posts

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട്; സുരക്ഷയ്ക്കായി 911 പോലീസുകാരും

പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് ഇന്ന് അഞ്ചു പൊതുപരിപാടികളില്‍ പങ്കെടുക്കും..

മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 911 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.

കാസര്‍കോട് ജില്ലയ്ക്ക് പുറമെ, സമീപ നാലു ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെ കൂടി സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്. 14 ഡിവൈഎസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ കോഴിക്കോട് കറുത്ത മാസ്‌ക് ധരിച്ചെത്തിയവരുടെ മാസ്‌ക് അഴിച്ചുമാറ്റിയത് ചര്‍ച്ചയായിരുന്നു.

0 Comments

Headline