ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.പോപ്പുലര്‍ ഫ്രണ്ടുകാരെ സഹായിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. നിങ്ങളുടെ തൊട്ടടുത്തുള്ള സംസ്ഥാനം കേരളമാണ്. താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും, കര്‍ണാടകം സുരക്ഷിതമാകാന്‍ ബിജെപി ഭരണം തുടരണമെന്നും അമിത് ഷാ പറഞ്ഞു. ഇതിനോടാണ് എംവിഗോവിന്ദന്‍റെ പ്രതികരണം
നികുതി ബഹിഷ്കരണവിവാദം സര്‍ക്കാരിനും മുഖ്യമന്ത്രിക്കെതിരായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും സര്‍ക്കാരിനെ ബാധിക്കില്ല.പി കെ ശശിക്കെതിരായ അന്വേഷണം മാധ്യമ സൃഷ്ടി മാത്രം. റിസോര്‍ട്ട് വിവാദത്തില്‍ അന്വേഷണം വേണ്ടെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
0 Comments