banner

വിദ്യാർത്ഥികളുമായി പോയ ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണൂർ : ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂർ ഉളിക്കൽ മാട്ടറയിലാണ് സംഭവം നടന്നത്. ഓട്ടോ ഡ്രൈവർ തോമസ് വർഗീസാണ് അപകടത്തിൽ മരിച്ചത്. 

വിദ്യാർത്ഥികളുമായി പോയ ഓട്ടോ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ അഞ്ച് പേരും വിദ്യാർത്ഥികളാണ്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments