banner

കൊല്ലത്ത് സിനിമ തീയറ്ററില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്യതതിലുള്ള വിരോധത്തിൽ വീട്ടില്‍ കയറി ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍

സിനിമ തീയറ്ററില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്യതതിലുള്ള വിരോധം നിമിത്തം വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യ്തു. കല്ലുവാതുക്കല്‍, കിഴക്കതില്‍ വീട്ടിൽ ഷിജിത്ത്(24) , കല്ലുവാതുക്കല്‍, അഖില്‍ നിവാസില്‍ മകന്‍ അഭിലാഷ്(22) എന്നിവരാണ് പാരിപ്പള്ളി പോലീസിന്‍റെ പിടിയിലായത്. 

പ്രതികള്‍ അടങ്ങിയ നാലംഗസംഘം കഴിഞ്ഞ ദിവസം കുളമടയിലുള്ള സിനിമാ തീയറ്ററില്‍ മദ്യലഹരിയില്‍ ബഹളം ഉണ്ടാക്കിയത് ഇവിടുത്തെ ജീവനക്കാരനായ പാരിപ്പള്ളി സ്വദേശി ശ്രീജു തടയാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തീയറ്റര്‍ ജീവനക്കാരും പ്രതികളും തമ്മില്‍ വാക്ക്തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം പ്രതികള്‍ സംഘമായി ശ്രീജുവിന്‍റെ വീട് കയറി ആക്രമിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് കമ്പിവടികൊണ്ട് ശ്രീജുവിനെ ആക്രമിക്കുകയും മുഖത്തും ശരീരത്തിലും മര്‍ദ്ദിച്ചും ചവിട്ടിയും പരിക്കേല്‍പ്പിക്കുകയും ചെയ്യ്തു. തടയാന്‍ ശ്രമിച്ച ശ്രീജുവിന്‍റെ മാതാവിനേയും, സഹോദരിയേയും അക്രമി സംഘം ക്രൂരമായി ദോഹോപദ്രവം ഏല്‍പ്പിച്ചു. ശ്രീജുവിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തിയ പാരിപ്പള്ളി പോലീസ് കേസിലെ ഒന്നും രണ്ടും പ്രതികളെ ഉടന്‍ പിടികൂടുകയായിരുന്നു. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. 
ചാത്തന്നൂര്‍ എ.സി.പി ബി.ഗോപകുമാറിന്‍റെ നിര്‍ദ്ദേശാനുസരണം പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍ജബ്ബാറിന്‍റെ നേതൃത്വത്തില്‍ പാരിപ്പള്ളി എസ്.ഐ മാരായ സജീവ്, സാബുലാല്‍, രാമചന്ദ്രന്‍, സിപിഓ മാരായ സജീഷ്ഗോപി, രഞ്ജിത്ത്, സുജിത്ലാല്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. 

Post a Comment

0 Comments