banner

എറണാകുളത്തിന് പിന്നാലെ കോട്ടയം ഏറ്റുമാനൂരിലും ഒരു കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി

കോട്ടയം : എറണാകുളം മരടിന് പുറമേ കോട്ടയം ഏറ്റുമാനൂരിലും ഒരു കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി.

ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറിലാണ് മീന്‍ കണ്ടെത്തിയത്. കണ്ടെയ്‌നറില്‍ നിന്ന് വെള്ളം ഒഴുകുന്നത് കണ്ട് നാട്ടുകാരാണ് നഗരസഭയെ വിവരം അറിയിച്ചത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കണ്ടെയ്‌നര്‍ എത്തിയത് ശനിയാഴ്ചയാണ്.

നേരത്തെ, മരടില്‍ നിന്ന് രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീനാണ് പിടികൂടിയത്. ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു

പുഴുവരിച്ച്‌ ചീഞ്ഞ നിലയിലുള്ള മീനുകളാണ് കണ്ടെയ്‌നര്‍ നിറയെ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയും കണ്ടെയ്‌നറില്‍ നിന്ന് മീന്‍ വില്‍പ്പനയാക്കായി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. കണ്ടെയ്‌നറിലെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് വിവരം നാട്ടുകാര്‍ നഗരസഭയെ അറിയിക്കുകയായിരുന്നെന്ന് മരട് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. തുടര്‍ന്ന് മരട് നഗരസഭാ ആരോഗ്യവകുപ്പും ഭക്ഷ്യാ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രാഥമിക പരിശോധനയില്‍ തന്നെ ചീഞ്ഞ മീനുകളാണെന്ന് കണ്ടെത്തിയതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു കണ്ടെയ്‌നറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ പരിശോധനവിഭാഗം സാമ്ബിളുകള്‍ ശേഖരിച്ചു.

إرسال تعليق

0 تعليقات