banner

തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ ഒമ്പത് അങ്കണവാടി ഹെല്‍പ്പര്‍മാരേയും, വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് സെലക്ഷന്‍ ലിസ്റ്റ് രൂപീകരിക്കുന്നതിന് തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ സ്ഥിരംതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. (പട്ടികജാതി വിഭാഗത്തില്‍ നിന്നും എസ്.എസ്.എല്‍.സി വിജയിച്ചവരുടെ അഭാവത്തില്‍ തോറ്റവരെയും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും എട്ടാം ക്ലാസ് ജയിച്ചവരെയും പരിഗണിക്കും.)

 എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എഴുത്തും വായനയും അറിഞ്ഞിരിക്കണം. കായികക്ഷമത ഉണ്ടായിരിക്കണം.

അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ തസ്തികയില്‍ താല്‍ക്കാലികമായി ജോലി ചെയ്തവര്‍, പ്രീ-പ്രൈമറി/നഴ്‌സിംഗ് ട്രെയിനിംഗ് ലഭിച്ചവര്‍, ബി.പി.എല്‍, വിധവ, സാമൂഹികനീതി/വനിതാ-ശിശുവികസന വകുപ്പിന്റെ പരിധിയിലുള്ള ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രായപരിധി 2022 ജനുവരി ഒന്നിന് 18-46 വയസ്. അങ്കണവാടി പ്രവര്‍ത്തകരായി മുന്‍പരിചയമുള്ളവര്‍ക്ക് സേവനകാലയളവ് അനുസരിച്ചും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവും പ്രായപരിധിയില്‍ ലഭിക്കും. 2014, 2019 വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ട.

പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി, സ്ഥിരതാമസം (റേഷന്‍ കാര്‍ഡ്/ സ്ഥിരതാമസം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്), മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക്ഓഫിസ് കോമ്പൗണ്ട്, മുഖത്തല പി.ഒ, പിന്‍ 691577 വിലാസത്തില്‍ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക മുഖത്തല ശിശുവികസന പദ്ധതി ഓഫീസ്, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്, പഞ്ചായത്തിലെ അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
 കവറിന് പുറത്ത് അങ്കണവാടി വര്‍ക്കര്‍/ഹെല്‍പര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് എഴുതണം. ഫോണ്‍ - 0474 2504411, 8281999106.

Post a Comment

0 Comments