banner

‘ആത്മഹത്യ ചെയ്താൽ ഉത്തരവാദി അർജുൻ ആയങ്കിയും കുടുംബവും’; ഗുരുതര ആരോപണങ്ങളുമായി ഭാര്യ

കണ്ണൂർ : സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. താൻ ആത്മഹത്യ ചെയ്താൽ അതിനുത്തരവാദികൾ അർജുൻ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലെത്തി അമല വെളിപ്പെടുത്തി.

തന്നെ നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചു. വെളുത്ത നിറം കിട്ടാൻ ചികിത്സയ്ക്ക് പോകേണ്ടി വന്നു. മാനസീകമായും ശാരീരികമായും അർജുനും കുടുംബവും നിരന്തരം പീഡിപ്പിക്കുകയാണ്. ഇപ്പോൾ പോലീസിൻ്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്ത് നിന്നാണ് ഫെയ്സ് ബുക്ക് ലൈവ് ചെയ്യുന്നതെന്നും അമല വിഡിയോയിൽ പറയുന്നു.

Post a Comment

0 Comments