ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏകനാഥ് ഷിന്‍ഡെ പക്ഷത്തിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി.
ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഷിന്‍ഡെ പക്ഷം ഏറ്റെടുക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ നല്‍കിയ ഹര്‍ജിയില്‍ ഷിന്‍ഡെയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോടതിയുടെ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ ഉദ്ധവ് പക്ഷ എം എല്‍ എ മാരെ അയോഗ്യരാക്കുന്ന നടപടിയുമായി മുന്നോട്ട് പോകരുതെന്ന് ഷിന്‍ഡെ പക്ഷത്തോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി രണ്ട് ആഴ്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
0 Comments