ഡൽഹി : ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസിയുടെ ഡൽഹിയിലെ വീടിന് നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
അക്രമ സമയത്ത് ഒവൈസി രാജസ്ഥാനിലായിരുന്നു. ബന്ധപ്പെട്ടവർ പൊലീസിൽ പരാതി നൽകിയതായി അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.
വിവരമറിഞ്ഞ് അഡീഷണൽ ഡിസിപിയുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് സംഘം ഒവൈസിയുടെ വസതിയിലെത്തി തെളിവെടുപ്പ് നടത്തി.
0 Comments